
മനുഷ്യൻ പ്രത്യക്ഷത്തിൽ കൂടുതൽ ബോധ്യമില്ലാത്ത ഒന്നാണ് Subliminal Perception. എന്താണ് Subliminal Perception എന്ന് പറയുന്നതിന് മുമ്പ് 1957 ൽ അമേരിക്കയിൽ വെച്ച് ജെയിംസ് വികാരി എന്ന റിസർച്ചർ നടത്തിയ ഒരു പരീക്ഷണത്തെ പറ്റി പരിശോധിക്കാം.
അദ്ധേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു നാടകം സംഘടിപ്പിച്ചു. ആ നാടകത്തിനിടയിൽ വെച്ച് വെറും 17 സെക്കൻഡ് മാത്രം പോപ്കോൺൻ്റെയും കൊക്കകോളയുടെയും പേരുകൾ പരാമർശിച്ചു. അത്ഭുതമെന്ന് പറയട്ടേ.. അതിന് ശേഷം അമേരിക്കയിൽ പോപ്കോണിൻ്റെ വിൽപ്പന 57.8 % വും കൊക്കകോളയുടെ വിൽപ്പന 18.1% വർദ്ധിച്ചു. Subliminal Perception നുമായി ബന്ധപ്പെട്ട് ലോകത്ത് ആദ്യമായി നടന്ന ഞെട്ടിക്കുന്ന പഠനമായിരുന്നു ഇത്.
നമ്മൾ തീരെ ശ്രദ്ധ കൊടുത്താത്ത / ബോധ തലത്തിൽ ശ്രദ്ധ പതിയാത്ത കാര്യങ്ങൾ പോലും നമ്മെ സ്വാധീനിക്കും എന്നതാണ് Subliminal Perception ൻ്റെ സാരം. നമ്മുടെ ദൈനം ദിന ജീവിതത്തെ എടുത്തു നോക്കുകയാണേൽ നാം നിരന്തരം skip ചെയ്യുന്ന പരസ്യങ്ങൾ പോലും നമ്മളെ നന്നായി സ്വാധീനിക്കുന്നുണ്ട്.
ഉദാഹരണമായി നോക്കുകയാണേൽ നിങ്ങൾ കോഴിക്കോട് ടൗണിൽ ഡ്രസ് വാങ്ങാൻ പോയതായി സങ്കൽപ്പിക്കുക. അവിടെ ഒരുപാട് ഡ്രസുകടകൾ ഉണ്ട്. ഒരു കണ്ണൻ സിൽക്സ്, ചൈത്രം സിൽക്സ്, മുബാറക്ക് സിൽക്ക്സ് & കല്യാൺ സിൽക്ക്സ്.. മിക്കവാറും നിങ്ങളുടെ ശ്രദ്ധ കല്യാൺ സിൽക്കിലായിരിക്കും. ചുരുക്കി പറഞ്ഞാൽ നാം അവഗണിച്ച കല്യാൺ സിൽക്കിൻ്റെ പരസ്യം നമ്മെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സാരം.
സോഷ്യൽ മീഡിയയിൽ ഞാൻ പലപ്പോഴായി കണ്ട ചർച്ചയാണ്, അവരെ കൂടെ പോയാലെന്തേ ? ഇവരെ പുസ്തകം വായിച്ചാലെന്തേ എന്നത്. നിങ്ങൾ ആരുടെ കൂടെ സഹവസിക്കുന്നോ, ആരുടെ ആദർശങ്ങൾ നിങ്ങൾ സ്ഥിരം വായിക്കുന്നുവോ, അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും നിങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്. So യുക്തിയേയും ബുദ്ധിയേയും വല്ലാണ്ട് വിശ്വസിക്കണ്ട എന്നർത്ഥം..
സാഹിദ് പയ്യന്നൂർ
സൈക്കോളജിസ്റ്റ്